Wednesday, September 23, 2020

The 21st century warfare (malayalam)

 

The 21st century warfare

                                                                                                                                                                                                                                                                                                                      പത്തുലക്ഷത്തിലേറെ വരുന്ന കാലാൾസേന,  അത്യാധുനിക മിസൈൽ, പടുകൂറ്റൻ കപ്പലുകൾ,  ഹൈഡ്രജൻ ബോംബ്,  ആണവസ്ഫോടനം,  ഒരു ശരാശരി മനുഷ്യൻ കേട്ടുമടുത്തതും, രാജ്യങ്ങൾ മത്സരബുദ്ധിയോടെ പടുത്തുയർത്തിയതുമായ പ്രതിരോധ ശേഷി വെറും തുരുമ്പ്  എടുക്കുന്ന ഇരുമ്പ് മാത്രം ആയോ എന്ന ചിന്തിക്കുന്നതിൽ തെറ്റില്ല.

ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചമനുഷ്യന്റെ ഒരു കോശത്തേക്കാൾ വലുപ്പം കുറഞ്ഞ ഒരു വൈറസ് രാജ്യങ്ങളെ ഒക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ടാങ്കും , യുദ്ധവിമാനങ്ങളും  ഒക്കെ കഴിഞ്ഞ പോയ കഥ ആണ് എന്ന് ഇന്ത്യയുടെ കരസേനാ മേധാവി മേജർ ജനറൽ എം എം നരവനേ  അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

അദ്ദേഹത്തിന്റെ പ്രസ്താവന എത്രത്തോളം യാഥാർഥ്യമാണ് എന്ന് നമ്മളെ ചൈന പഠിപ്പുകുന്നു,  ഇതിന്റെ ഒരു ഉദാഹരണം.

അടുത്തിടെ ഭാരതീയർ ആഘോഷിച്ച വാർത്ത ആയിരുന്നു,  ഭാരതീയ കരസേന ലോകത്തിലെ തന്നെ ഏറ്റവും ആൾബലം ഏറിയ കരസേന ആയി മാറി എന്നുള്ളത് , പക്ഷെ ഇതിന്റെ മറുവശം ചിന്തിക്കുവാനോ  കൂടുതൽ അറിയുവാനോ നമ്മളിൽ പലരും താത്പര്യം കാണിച്ചില്ല എന്നതാണ് വാസ്തവം.

ചൈനയുടെ കരസേന പകുതിയിലേറെ  വെട്ടിക്കുറച്ചു എന്നതിന്റെ പ്രതിഭലനമാണ് ഈ വാർത്ത.

ചൈനയെപോലെ ഭാരതത്തേക്കാൾ മൂന്നിരട്ടി സാമ്പത്തിക ശേഷിയുള്ള രാജ്യം സ്വന്തം കരസേനയുടെ എണ്ണം കുറക്കുന്നത് മറ്റൊന്നുംകൊണ്ടല്ല . ആധുനിക ലോകത്തെ കീഴ്പ്പെടുത്തുന്നത് മിസൈലുകളോ യുദ്ധവിമാനങ്ങളോ അല്ല  മറിച്ഛ് ആഗോളവത്കരണമാണ്.

ഇതിന്റെ തിളങ്ങുന്ന ഒരു  ഉദാഹരണമാണ് ശ്രീലങ്കയിലെ ഹാംബർട്ടോട്ട തുറമുഖം .

താങ്ങാവുന്നതിലേറെ സാമ്പത്തിക സഹായം ചൈനയിൽനിന്ന് വാങ്ങി ചൈനയുടെ സാങ്കേതിത വിദഗ്ധർ പണിത ശ്രീലങ്കയിലെ ഹാംബർട്ടോട്ട തുറമുഖം പ്രതീക്ഷിച്ചത് പോലെ വരുമാനം സൃഷ്ടിക്കാതിരുന്നപ്പോൾ,

കടബാധ്യതയിൽനിന്ന്  രക്ഷപ്പെടാൻ സ്വന്തം ഭൂമി ചൈനക്ക് നൂറു വർഷത്തേക്ക് തീറെഴുതി കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗ്ഗം ഉണ്ടായിരുന്നില്ല .

തോക്കിൽനിന്നും ഒരു ഉണ്ടപോലും പുറത്തു വരാതെ  മറ്റൊരു രാജ്യത്തിനെ കളിപ്പാവയാക്കുന്ന ഈ ആയുധം ഉണ്ടാക്കുന്നത് ആഗോളവത്കരണവും മുതലാളിത്തവ്യവസ്ഥയും കൂട്ടിച്ചേർക്കുമ്പോഴാണ്.

ചൈന എന്ന കമ്മ്യൂണിസ്റ്റ് രാജ്യമാണ് ഇത് ചെയ്യുന്നത് എന്ന് കരുതി അതിശയപ്പെടേണ്ട,  ചൈനയുടെ പേരിൽ മാത്രമേ ഇന്ന് കമ്മൂണിസം ഉള്ളു എന്നതാണ് യാഥാർഥ്യം .

കൊറോണ എന്ന മഹാമാരി ലോകത്തെ ഒട്ടുമിക്ക വ്യവസായങ്ങളെ തകർച്ചയുടെ വക്കിൽ എത്തിച്ചപ്പോൾ , ചൈന എന്ന രാജ്യം ഈ വ്യവസായങ്ങളെ വാങ്ങിക്കൂട്ടാൻ കാണിക്കുന്ന ശുഷ്‌കാന്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉപനിവേശത്തിന്റെ ഒരു മാതൃകയാകുകയാണ്.  യൂറോപ്യൻ രാജ്യങ്ങളിലാണ് ചൈനയുടെ നായാട്ട് സ്ഥിരമായി കാണപ്പെടുന്നത് .

 

ഇത് എത്രത്തോളം അപകടകരമാണ് എന്നുള്ള  തിരിച്ചറിവ് നമ്മളിൽ പലർക്കും ഉണ്ടാകില്ല,  പക്ഷെ റഷ്യയിൽ നടന്ന ഒരു സംഭവത്തെ മനസിലാക്കിയാൽ ഇതിന്റെ ആപത്ത്‌ മനസിലാകും. റഷ്യ യുക്രൈനിലെ ക്രൈമിയ എന്ന സ്ഥലത് ആക്രമണം നടത്തിയപ്പോൾ, അമേരിക്ക റഷ്യയെ ഒരു പാഠം പഠിപ്പിക്കാൻ അമേരിക്കൻ കമ്പനികൾ ആയ വിസ, മാസ്റ്റർകാർഡ് അവരുടെ സേവനം റഷ്യയിൽ നിർത്തലാക്കി. ഒറ്റ രാത്രികൊണ്ട് റഷ്യൻ ജനതയുടെ എടിഎം കാർഡ് പ്രവർത്തനശൂന്യം.

നമ്മളിൽ ഒട്ടുമിക്കവരും ഉപയോഗിക്കുന്നത് വിസ,  മാസ്റ്റർകാർഡ്, തുടങ്ങിയവയുടെ സേവനം ആണ്. ഈ സംഭവത്തിന് ശേഷമാണ് ഭാരത സർക്കാർ rupay  കാർഡ് സേവനം അമിതമായി പ്രചരിപ്പിക്കാൻ തുടങ്ങിയത് .

ആഗോളതലത്തിൽ നടക്കുന്ന ഈ സംഭവങ്ങൾ നമ്മെ  പഠിപ്പിക്കുന്നത് ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലെ പ്രതിരോധശേഷി സ്വയംപര്യപ്തത ആണ് എന്നുള്ളതാണ് .

ഈ പാഠം നമ്മെ 1757 മുതൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പഠിപ്പിച്ചതാണ് എങ്കിലും നമ്മൾ ഇന്നും മനസിലാക്കിയിട്ടില്ല.

 

Rohit Sree

rohitsreekumarmr@gmail.com

No comments:

Post a Comment